എന്നെ ഞാനാക്കിയത് എആർ റഹ്മാൻ

ഒട്ടേറെ പുതിയ ഗായകരേയും നവ സംഗീത ശൈലിയേയും പരിചയപ്പെടുത്തിയിട്ടുണ്ട് എ ആർ‍ റഹ്മാന്‍. ഗായിക നീതി മോഹൻ റഹ്മാന്റെ കണ്ടെത്തലുകളിലൊന്നായിരുന്നു. സംഗീത രംഗത്ത് തനിക്ക് ചുവടുറപ്പിക്കാനായതിന്റെ മുഴുവൻ ക്രെഡിറ്റും നീതി നൽകുന്നതും റഹ്മാനു തന്നെ. ഇഷ്ഖ് വാലാ എന്ന ഗാനമാണ് റഹ്മാൻ സംഗീതത്തിൽ നീതി മോഹൻ പാടിയ ആദ്യ ഗാനം. ഷാരുഖ് ഖാൻ ചിത്രമായ ജബ് തക് ഹെ ‍ജാനിലെ ജിയാ രേ എന്ന ഗാനമായിരുന്നു അത്.പിന്നീടങ്ങോട്ട് നീതിയുടെ കരിയറിൽ വലിയ കുതിപ്പുണ്ടായിരുന്നു. 

എന്റെ കരിയറിൽ ഏറ്റവും ശ്രദ്ധ നേടിയ ഗാനം ആയിരുന്നു ജിയ രേ. ആളുകൾക്കിടയിൽ ഞാൻ അറിയപ്പെടുന്നതു തന്നെ ജിയാ രേ ഗേൾ എന്നാണ്. റഹ്മാനാണ് അത്തരമൊരു ഐഡന്റിറ്റി തന്നത്. ഞാനെന്നും എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. നീതി ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ‌ പറഞ്ഞു.

2007ൽ അമേരിക്കയിൽ നടക്കേണ്ട ഒരു സംഗീത കച്ചേരിക്കു വേണ്ടി പുതു ഗായകരെ തേടുകയായിരുന്നു അദ്ദേഹം. അതിനായി നടത്തിയ ഓഡിഷനിലൂടെയാണ് റഹ്മാൻ സംഗീത സംഘത്തിന്റെ ഭാഗമായത്. അന്നു തൊട്ടു ഇന്നോളം എല്ലാ റഹ്മാൻ ഷോകളിലും പാടുവാനായി. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവവും ഈ സംഗീത പരിപാടികളാണ്. നീതി മോഹൻ പറഞ്ഞു.