ഐറ്റം ഡാൻസിൽ ഹോട്ട് ലുക്കിൽ പരിനീതി

ഐറ്റം ഡാൻസുമായി പരിനീതി എത്തുന്നു. ഡിഷ്യൂം എന്ന ആക്ഷൻ ചിത്രത്തിലെ ജാനേമൻ ആ... എന്ന ഗാനത്തിനൊപ്പമാണ് പരിനീതി നൃത്തം വയ്ക്കുക. പാട്ടിന്റെ ടീസർ പുറത്തിറങ്ങി. വരുൺ ധവാനൊപ്പം ഹോട്ട് ലുക്കിലാണ് പരിനീതി. ടി സീരിസ് ആണു ഗാനം പുറത്തിറക്കുന്നത്. രോഹിത് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പരിനീതിയുടെ ഐറ്റം സോങ് നേരത്തെ തന്നെ വാർത്തകളിലിടം നേടിയിരുന്നു. പ്രിതം ആണ് സംഗീത സംവിധാനം. 

വരുൺ ധവാനെ കൂടാതെ ജാക്വിലിൻ ഫെർണാണ്ടസ്, ജോൺ എബ്രഹാം, അക്ഷയ് ഖന്നെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സാജിദ് നാദിയാദ്‍വാലയും സുനിൽ എ ലുല്ലയും ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്.