Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചുംബന രംഗത്തിനു പിന്നിലെന്ത്? പരിനീതി പറയുന്നു

jaaneman-aah

പരിനീതി ചോപ്രയും വരുൺ ധവാനും ആദ്യമായി വെള്ളിത്തിരയിലെത്തിയ ഗാനം, ജാനേമന്‍ ആ തരംഗമാകുകയാണ്. പാട്ട് രണ്ടു ദിവസം കൊണ്ട് 23 ലക്ഷം പേരാണു യുട്യൂബ് വഴി കണ്ടത്. ഇരുവരും സ്റ്റൈലൻ എൻട്രിയും നൃത്തവുമായി മനോഹരമാക്കിയ പാട്ടിലെ ഏറ്റവും ചർച്ചയായ കാര്യം ചുംബനരംഗമാണു. പാട്ട് അവസാനിക്കുന്നത് ചുംബനത്തോടെയാണ്. ജാനേമൻ ആ യുടെ ലോഞ്ചിനിടെ ചുംബനത്തിന്റെ രഹസ്യം പരിനീതി വെളിപ്പെടുത്തി. പാട്ടിന്റെ രംഗത്തിൽ ചെറിയ ഇംപ്രോവൈസേഷൻ തങ്ങളിരുവരും ചേർന്നു നടത്തിയെന്നു വരുൺ പറഞ്ഞതിനു പിന്നാലെയായിരുന്നു പരിനീതി ഇക്കാര്യം പറഞ്ഞത്. അതൊരു ചെറിയ ഇംപ്രോവൈസേഷൻ ആയിരുന്നില്ല. അതാണ് നിങ്ങൾ കണ്ട ലിപ്‍ലോക്ക് എന്നായിരുന്നു. പരിനീതി പറഞ്ഞത്.സംവിധായകൻ പോലും ആവശ്യപ്പെടാതെയാണു ഇരുവരും ഇക്കാര്യം ചെയ്തത്. 

രണ്ടു ദിവസമായിരുന്നു പാട്ടിനായുള്ള റിഹേഴ്സൽ. നൃത്തത്തിനു ഏറെ പ്രാധാന്യമുള്ള പാട്ടിൽ അഭിനയിക്കുന്നതിന്റെ സമ്മർദ്ദവുമുണ്ടായിരുന്നു. നന്നായി ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോഴായിരുന്നു. നമുക്കീ പാട്ടിൽ ചുംബനം കൂടി ഉൾപ്പെടുത്തിയാലോ എന്ന് ചോദിക്കുന്നത്. ഞാനാകെ ഞെട്ടിപ്പോയി. സംവിധായകൻ രോഹിത് ധവാനും അന്നേരം സെറ്റിലുണ്ടായിരുന്നില്ല. അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചതുമില്ല. കൊറിയോഗ്രാഫർ അഹമ്മദ് ഖാനും ഇക്കാര്യമറിയില്ലായിരുന്നില്ല. അതുകൊണ്ടു തന്നെ എല്ലാവരും ഞെട്ടിപ്പോയി. പരിനീതി പറഞ്ഞു.  

എന്തായാലും ആ രംഗം ഹിറ്റായി. പാട്ടും. ജാക്വിലിൻ ഫെർണാണ്ടസ്, അക്ഷയ് കുമാർ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

Your Rating: