പാട്ടു പഠിച്ചു പാടുന്ന പ്രിയങ്ക ചോപ്ര; വിഡിയോ

അഭിനയത്തിലും,മോഡലിങിലും, ലോക സിനിമാ വേദികളിലും മാത്രമല്ല പ്രിയങ്ക ചോപ്ര തന്റെ മികവറിയിച്ചിട്ടുള്ളത്. നല്ലൊരു ഗായിക കൂടിയാണവർ. ആദ്യമായി അഭിനയിക്കുന്ന മറാഠി ചിത്രമായ, വെന്റിലേറ്ററിൽ, അസലായി ഒരു പാട്ടു പാടിയിട്ടുണ്ട് പ്രിയങ്ക. പ്രിയങ്ക കാമിയോ റോളിലെത്തുന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുകയാണിപ്പോൾ. നടി പാട്ടു പാടി പഠിച്ച് പാടുന്നതിന്റെ വിഡോയ രസകരമാണ്. ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. 

ബാബാ സോങ് എന്നു പേരിട്ട പാട്ട് പ്രിയങ്ക ആദ്യമായി പാടുന്ന മറാഠി ഗാനം കൂടിയാണ്. എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കിൽ ക്ഷമിക്കണം, എന്നു പറഞ്ഞുകൊണ്ട് ഗായിക പാട്ട് ട്വിറ്ററിലൂടെ ഷെയർ ചെയ്തിരുന്നു. രാജേഷ് മപുസ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർ‌മ്മിക്കുന്ന പ്രിയങ്കയും അമ്മ മധു ചോപ്രയും ചേർന്നാണ്. 116ഓളം അഭിനേതാക്കളാണു സിനിമയിലുള്ളത്.