ഈസ്റ്റർ സംഗീത സാന്ദ്രമാക്കാൻ ക്വോ വാഡിസ്

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ഈസ്റ്റർ ദിന തലേന്ന് സംഗീത സന്ധ്യ ഒരുക്കിയിരിക്കുകയാണ് കോട്ടയം ജറുസലോം മാർത്തോമ ചർച്ച്. ഏപ്രിൽ നാലിന് വൈകിട്ട് 6.30– ന് ജറുസലേം മാർത്തോമ പള്ളിയിൽ നടക്കുന്ന സംഗീതസന്ധ്യയിൽ കോട്ടയം മിക്സഡ് വോയ്സ്, ചെങ്ങന്നൂർ ട്രിനിറ്റി മാർത്തോമ ചർച്ച് ക്വയർ, കോട്ടയം ജറുസലേം മാർത്തോമ ചർച്ച് ക്വയർ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

കോട്ടയം മിക്സഡ് വോയ്സ് ക്വയർ, റോക്സ് കീപ് സൈലന്റ്, പ്രാർഥനയായി ഞാൻ, റോക് ഓഫ് എജസ്, ക്രൈസ്റ്റ് എറൈസ് തുടങ്ങിയ ഗാനങ്ങൾ ആലപിക്കുമ്പോൾ ട്രിനിറ്റ് ക്വയർ ജീവനായകനേ, വെൻ ഇമ്മാനുവൽ, സൺ ഓഫ് കാർപെന്റർ, ഹല്ലേലൂയ കോറസ് എന്നി ആലപിക്കും. കോട്ടയം ജറുസലേം മാർത്തോമ ചർച്ച് ക്വയർ ക്വയറ്റ് പ്ലെയ്സ്, ഹോളി, ഹോളി, ഹോളി, തുണൈ നീ, യു ആർ ദ റീസൺ, ഗ്രെയ്റ്റ്ലി ടു ബി പ്രെയ്സിഡ് എന്നീ ഗാനങ്ങളാണ് ആലപിക്കുക. രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന ഗാനശുശ്രൂഷ ഈസ്റ്റർ ദിനത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നതിനുവേണ്ടിയാണ് സംഘടിപ്പിക്കുന്നത് എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.