Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് ആലുങ്കൽ കുമാരനാശാൻ സ്മാരക സമിതിയുടെ ചെയർമാനായി

Rajeev Alunkal

ആലപ്പുഴ ജില്ലയിലെ പല്ലന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന  കുമാരനാശാൻ സ്മാരക സമിതിയുടെ ചെയർമാനായി  കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിനെ നിയമിച്ചു. 

നൂറോളം ചിത്രങ്ങൾക്കു ഗാനരചന നിർവ്വഹിച്ചിട്ടുള്ള രാജീവ് ആലുങ്കൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി സാംസ്കാരിക രംഗത്തു സജീവമാണ്. നാടക രംഗത്തും സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. 200ൽ അധികം നാടക ഗാനങ്ങളും 2500 ഓളം ആൽബം ഗാനങ്ങളും രാജീവ് ആലുങ്കൽ രചിച്ചിട്ടുണ്ട്. 

നിലവിളിത്തെയ്യം, എന്റെ പ്രിയ ഗീതങ്ങൾ, വേരുകളുടെ വേദാന്തം എന്നീ പുസ്തകങ്ങളും രചിച്ചു. 2004ൽ മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 2012ൽ സമഗ്ര സംഭാവനയ്ക്കു കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.