സംവിധായകന്റെ കല്യാണത്തിനു ലൈവ് പാട്ടുമായി രമ്യ

സംവിധായകൻ അരുണിന്റെ കല്യാണ വേദിയിൽ പാട്ടുമായി രമ്യ നമ്പീശന്‍. സംഗീത സംവിധായകൻ നിവാസ് കെ പ്രസന്നയോടൊപ്പമാണ്  രമ്യ പാടിയത്. സേതുപതി എന്ന ചിത്രത്തിലെ പാട്ടാണിത്. അരുൺ തന്നെയാണു ചിത്രം സംവിധാനം ചെയ്തത്. രമ്യയാണു പാട്ടിന്റെ രംഗങ്ങളിലുള്ളത്. നടിയ്ക്കൊപ്പം കല്യാണ വേദിയിൽ പാടിയ നിവാസ് കെ പ്രസന്നയാണ് പാട്ടിന് ഈണമിട്ടതും. 

ഹവ ഹവ എന്ന പാട്ടാണ് ആലപിച്ചത്. എം കെ ബാലാജിയുടെ വരികൾ കാർത്തികും സൈന്ധവിയും ചേർന്നാണു സിനിമയിൽ പാടിയത്.