Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം നെഞ്ചേറ്റുന്നു അർച്ചനയുടെ ദേശഭക്തി ഗാനം

archana-gopinath

രണ്ടു കൂട്ടുകാരികൾ ചേർന്നു ചെയ്ത ദേശഭക്തി ഗാനം ശ്രദ്ധ നേടുന്നു. യുവ ഗായികയായ അർച്ചന ഗോപിനാഥ് പാടി അധ്യാപികയായ ആനി എബ്രഹാം എഴുതിയ പാട്ടാണിത്. ‌ഇത്തവണത്തെ റിപബ്ലിക് ദിനത്തിൽ മലയാളത്തില്‍ ഇറങ്ങിയ മനോഹരമായൊരു ദേശഭക്തി ഗാന ആൽബവും ഇതു തന്നെയാണ്.

ചെറുപ്പം മുതൽക്കേ അർച്ചനയും ആനിയും പരിചയക്കാരാണ്. ആനിയുടെ കവിതകളും അർച്ചനയ്ക്കു പണ്ടേയിഷ്ടം. അങ്ങനയാണ് റിപ്പബ്ലിക് ദിനത്തിൽ ഒരു പാട്ടു ചെയ്താലോ എന്ന് ആലോചിക്കുന്നത്. ഗാന്ധിയൻ ആശയങ്ങളും വിവേകാന്ദന്റെ ചൈതന്യമായ ചിന്തകളും സാഹോദര്യത്തിന്റെ മഹത്വവുമൊക്കെ വർണിക്കുന്ന മനോഹരമായ വരികളാണ് അർച്ചനയ്ക്കായി ആനി കുറിച്ചു നൽകിയതും. വെറും രണ്ടു മിനുട്ടു ദൈർഘ്യമേ പാട്ടിനുള്ളൂ. പക്ഷേ അത് പിന്നെയും മനസിൽ ഒരുപാടു നേരം തങ്ങിനിൽക്കും. അത്രമേൽ ശക്തവും കാവ്യാത്മകവുമാണ് വരികളും ആലാപനവും. 

സംഗീതാധ്യാപിക കൂടിയായ അർച്ചന തന്നെ ഈണമിട്ടു പാടി സൗണ്ട് ക്ലൗഡിൽ അപ്‍ലോഡ് ചെയ്തു. വാട്സ് ആപ്പിലൂടെ ആശയവിനിമയം നടത്തി ചെയ്ത പാട്ട് ഓണ്‍ലൈൻ ലോകത്തെ പ്രേക്ഷക സമൂഹം നെഞ്ചേറ്റുകയും ചെയ്തു. ഒരുപക്ഷേ ഒരുപാടു കാലത്തിനു ശേഷമായിരിക്കും ഇത്രയും ശക്തമായ വരികളോടു കൂടി ഒരു ദേശഭക്തി ഗാനം മലയാളത്തിൽ എത്തുന്നതും ഇത്രയധികം ശ്രദ്ധ നേടുന്നതും.

ഇക്കഴിഞ്ഞ ഓണത്തിന് കവയത്രി ജയഗീത ഗായിക രാജലക്ഷ്മി എന്നിവർ ചേർന്നു പുറത്തിറക്കിയ ഓണപ്പാട്ടിന് ഈണമിട്ടതും അർച്ചനയായിരുന്നു. ഹരിഹരൻ ഉൾപ്പെടെയുള്ള പ്രതിഭാധനര്‍ക്കൊപ്പം പ്രവർത്തിച്ച അർച്ചന നിരവധി സംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.