സാഹസത്തിന്റെ സംഗീതം പുറത്തിറങ്ങി

തമിഴ് നടൻ പ്രശാന്ത് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം സാഹസത്തിന്റെ ഓഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മലേഷ്യയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ചിത്രത്തിന്റെ സംഗീതം പുറത്തിറക്കിയത്. ഏഴ് ഗാനങ്ങളുള്ള ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് എസ് തമനാണ്. അർജിത്ത് സിങ്, മോഹിത് ചൗഹാൻ, ശങ്കർ മഹാദേവൻ, ആൻഡ്രിയ, ലക്ഷ്മി മേനോൻ, രമ്യ നമ്പീശൻ, ശ്രേയ ഘോഷാൽ, അനിരുദ്ധ് രവിചന്ദ്രർ, ചിലബരശൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

2012 ൽ അല്ലു അർജുൻ, ഇല്യാന തുടങ്ങിയവർ അഭിനയിച്ച് ത്രിവിക്രം സംവിധാനം ചെയ്ത് തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ജൂലൈയുടെ റീമേക്കാണ് സാഹസം. അരുൺ രാജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശാന്തിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകനുമായ ത്യാഗരാജനാണ്. പ്രശാന്തിനെ കൂടാതെ നാസർ, അമാൻഡ, തുളസി, അബീത, അബി ശരവണൻ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, തമ്പി രാമയ്യ, ദേവദർശിനി, ഷാഫി, ജോൺ വിജയ്, രാജ് കപൂർ, നളിനി, ഹേമ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, എം എസ് ഭാസ്‌കർ, ബ്രഹ്മാജി, സ്വാമിനാഥൻ, മദൻ ബോബ്, നളിനി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ ബോളീവുഡ് നടി നർഗിസ് ഫക്രിയുടെ തമിഴകത്തെ ആദ്യ ഐറ്റം ഡാൻസും ചിത്ത്രതിലുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് ത്രിവിക്രം ശ്രീനിവാസിന്റേതാണ് തിരക്കഥ. സ്റ്റാർ മൂവിസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.