മുക്കത്തെ പെണ്ണേ പൃഥ്വി പാടിയാൽ?

നല്ല നടൻ മാത്രമല്ല നല്ല ഗായകൻ കൂടിയാണ് താൻ എന്ന് നിരവധി തവണ സാക്ഷ്യപ്പെടുത്തിയ ആളാണ് പൃഥ്വിരാജ്. പക്ഷെ ഇത് ആദ്യമായി ആരാധകരുടെ അഭ്യർഥന മാനിച്ച് മുക്കത്തെ പെണ്ണേ പാടിയിരിക്കുകയാണ് പൃഥ്വിരാജ്. എന്ന് നിന്റെ മൊയ്തീന്‍ വിജയാഘോഷ വേളയിലാണ് പൃഥ്വി ആലപിച്ചത്.

പൃഥ്വിയുടെ മുക്കത്തെ പെണ്ണിനെ ഇരുകൈയ്യും നീട്ടി ആരാധകർ സ്വീകരിച്ചു. അജ്മാനില്‍ വച്ചായിരുന്നു വിജയാഘോഷം. മൊയ്തീന്‍ മുക്കത്തെ പെണ്ണേ പാടിയപ്പോള്‍ ആരാധകരും കൂടെ പാടി . എന്ന് നിന്റെ മൊയ്തീന് പിന്നാലെ തിയറ്ററുകളിലെത്തിയ അമര്‍ അക്ബര്‍ അന്തോണിയും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ ആര്‍ എസ് വിമലും വിജയം ആഘോഷിക്കാന്‍ ദുബായില്‍ എത്തിയിരുന്നു.