പൂരങ്ങളുടെ നാട്ടിൽ നിന്നൊരു പൂരപ്പാട്ട്

പൂരങ്ങളുടെ പൂരം തൃശൂർപൂരം വരവായ്. ഏകദേശം 200 വർഷത്തെ ചരിത്രമുള്ള തൃശൂർ പൂരം കാണാൻ ഇന്ത്യക്കകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. പൂരത്തിന് മുമ്പ് ഒരു പൂരപ്പാട്ടുമായി എത്തിയിരിക്കുകയാണ് പ്രവാസി സൗഹൃദ കൂട്ടായ്മ.

തൃശൂർപൂരം തീം സോങ് 2015 എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ പൂരത്തിന്റെ പ്രത്യേകതയും സൗന്ദര്യവുമെല്ലാം പറയുന്നുണ്ട്. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. റാം സുന്ദർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫ്രാങ്കോയും.

കഥകളിയും, മോഹിനിയാട്ടവും, ചെണ്ടകൊട്ടും പൂരത്തിന്റെ മേളവുമെല്ലാം ചിത്രീകരിച്ചിരിക്കുന്ന വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജോ ഗ്ലോറിയാണ്.