ജിവി പ്രകാശിനായി യുവാൻ പാടും

പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് സംഗീത സംവിധായകനായി മാറിയ തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംഗീതസംവിധായകനാണ് ഒരാളാണ് യുവാൻ ശങ്കർ രാജ. അച്ഛനായ ഇളയരാജയ്ക്കുവേണ്ടിയും സഹോദരൻ കാർത്തിക്ക് രാജയ്ക്ക് വേണ്ടിയും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള യുവാൻ ഇന്നും സംഗീതസംവിധായകരുടെ ഇഷ്ട ഗായകനാണ്.

യുവാൻ ശങ്കർ രാജ വീണ്ടും പാട്ടുപാടുകയാണ്. തൃഷ ഇല്ലാനാ നയൻതാരയ്ക്കുവേണ്ടിയാണ് യുവാൻ വീണ്ടും പാടുന്നത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ചിത്രത്തിലെ നായകൻ ജിവി പ്രകാശ് തന്നെയാണ്. പെൻസിൽ, ഡാർലിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിവി നായകനാവുന്ന മൂന്നാമത്തെ സിനിമയാണ് തൃഷ ഇല്ലാന നയൻതാര. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറിനെ കൂടാതെ ആനന്ദി, സിമ്രാൻ, മനിഷ യാദവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കാമിയോ ഫിലിംസിന്റെ ബാനറിൽ സി ജെ ജയകുമാർ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.