കിളിരൂർ രാധാകൃഷ്ണന് ബാലസാഹിത്യ പുരസ്കാരം

തിരുവനന്തപുരം∙ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2016 ലെ പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്കാരം (60,001 രൂപ) കിളിരൂർ രാധാകൃഷ്ണന്റെ ‘കഥകളിലൂടെ അയ്യൻകാളി’ എന്ന കൃതിക്കു ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ (10,000) രൂപ വീതം: കവിത–തിരിഞ്ഞു നോക്കി നടക്കുക (പ്രഫ. ആദിനാട് ഗോപി), നോവൽ–സൂപ്പർ ബോയ് രാമുവും ക്ലോണിങ് മനുഷ്യരും (തേക്കിൻകാട് ജോസഫ്), ശാസ്ത്രം–സഹജീവനം ജീവന്റെ ഒരുമ (എസ്.ശാന്തി), വൈജ്ഞാനികം–നിങ്ങൾക്കുമാകാം സ്പോർട്സ് താരം (സനിൽ പി.തോമസ്), ആത്മകഥ–ഓലച്ചൂട്ടിന്റെ വെളിച്ചം (പി.കെ.ഗോപി), പുനരാഖ്യാനം–വിശ്വോത്തര നാടോടിക്കഥകൾ (ജോൺ സാമുവൽ), നാടകം–മാന്ത്രിക കണ്ണാടി (കെ.വി.ഗണേഷ്), ചീത്രീകരണം–മാനിപ്പുല്ലുണ്ടായ കഥ (ഗോപീദാസ്), ചിത്ര പുസ്തകം–അപ്പുവിന്റെ ഘടികാരം (കെ.പി.മുരളീധരൻ), പ്രൊഡക്‌ഷൻ–മലാലയുടെ കഥ. മാർച്ച് 10നു വിജെടി ഹാളിൽ മന്ത്രി എ.കെ.ബാലൻ സമ്മാനിക്കും.