Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നബാർഡ് സഹായം: 500 കോടിക്കു സർക്കാർ ഗാരന്റി

തിരുവനന്തപുരം∙ ധനവകുപ്പു നിർദേശിച്ച വ്യവസ്ഥകൾക്കു വിധേയമായി സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിനു നബാർഡിൽനിന്ന് 500 കോടി രൂപയുടെ റീഫിനാൻസ് സഹായം കൈപ്പറ്റുന്നതിനായി സർക്കാർ ഗാരന്റി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നബാർഡിൽനിന്നുള്ള ധനസഹായം ഉപയോഗിച്ചാണു കാർഷിക ഗ്രാമവികസന ബാങ്ക് കർഷകർക്കു വായ്പ അനുവദിക്കുന്നത്.

മറ്റു ബാങ്കിങ് പ്രവർത്തനങ്ങൾക്കും ഈ തുക ആവശ്യമാണ്. വായ്പ അനുവദിക്കുന്നതിനും മറ്റും ബാങ്കിനു പണദൗർലഭ്യം നേരിടുമ്പോഴാണു സാധാരണ നബാർഡിൽനിന്ന് ഇത്തരത്തിൽ റീഫിനാൻസിങ് സഹായം ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.