പിഎസ്‌സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം∙ പിഎസ്‌സി കാറ്റഗറി നമ്പർ 442/2016 പ്രകാരം കേരള ഡെയറി ഡെവലപ്മെന്റ് വകുപ്പിൽ ഡെയറിഫാം ഇൻസ്ട്രക്ടർ തസ്തികയുടെ മൂന്നിനു നടത്തുന്ന ഒഎംആർ പരീക്ഷയ്ക്കു തൃശൂർ ജില്ലയിൽ ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ സെന്റർ–രണ്ടിൽ ഉൾപ്പെട്ട 208030 മുതൽ 208329 വരെ റജിസ്റ്റർ നമ്പരിലുള്ള ഉദ്യോഗാർഥികൾ ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂളിൽ പരീക്ഷയ്ക്കു ഹാജരാകണം.

അപേക്ഷാതീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം∙ 64/2017 മുതൽ 67/2017 വരെ കാറ്റഗറി നമ്പരുകളിലായി പിഎസ്‌സി പ്രസിദ്ധീകരിച്ച പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫിസർ/വനിതാ സിവിൽ പൊലീസ് ഓഫിസർ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ/വനിതാ സിവിൽ എക്സൈസ് പൊലീസ് ഓഫിസർ (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 ജൂൺ 28 വൈകിട്ട് അഞ്ചു മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.