Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരുദം യോഗ്യതയായ പിഎസ്‌സി പരീക്ഷകൾക്ക് ചിങ്ങം ഒന്നു മുതൽ മലയാളം ചോദ്യങ്ങളും

PSC

തിരുവനന്തപുരം∙ സർവകലാശാലാ ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പിഎസ്്സി പരീക്ഷകൾക്കും അടുത്ത ചിങ്ങം ഒന്നു മുതൽ മലയാളം ചോദ്യങ്ങൾ ഉൾപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്്സി ചെയർമാൻ എം.കെ.സക്കീറും തമ്മിൽ ഇതു സംബന്ധിച്ചു ചർച്ച നടത്തി.

100 മാർക്കിന്റെ പരീക്ഷയ്ക്കു 10 മാർക്കിന്റെ മലയാള ചോദ്യങ്ങൾ ഉണ്ടാകും. ഇതു സംബന്ധിച്ചു പിഎസ്‌സി നേരത്തെ തീരുമാനം എടുത്തിരുന്നു. ചില പരീക്ഷകൾ പൂർണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പിഎസ്‌സി ചെയർമാൻ അംഗീകരിച്ചു. സ്്പോർട്സ് ക്വോട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കും.

സർക്കാരിനു വേണ്ടി സ്പോർട്്സ് കൗൺസിലാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ യോഗ്യത വിലയിരുത്തുന്നത്്. അതു മാറ്റി യോഗ്യത വിലയിരുത്താനുളള ചുമതല പിഎസ്‌സിയെ ഏൽപിക്കും.

ഇതു സംബന്ധിച്ച നിയമ നടപടികൾ സർക്കാർ ഉടൻ പൂർത്തിയാക്കും. പട്ടികവിഭാഗ സംവരണ ക്വോട്ടയിലേക്കുളള നിയമനം വേഗത്തിലാക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പിഎസ്‌സി അംഗീകരിച്ചു. ചർച്ചയിൽ പി‍എസ്‌സി ഉദ്യോഗസ്ഥരും ഔദ്യോഗിക ഭാഷാ സെക്രട്ടറി കെ.ആർ.ജ്യോതിലാലും പങ്കെടുത്തു.