Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാംവർഷ ഹയർ സെക്ക‍ൻഡറി/ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ

exam-logo-22

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകൾ ജൂലൈ 19 മുതൽ 26 വരെ നടക്കും. റഗുലർ, ലാറ്ററൽ എൻട്രി, പുനഃപ്രവേശന, കംപാർട്മെന്റൽ വിഭാഗം വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം.

ഗൾഫ് മേഖലയിലെ സ്കൂളുകളിൽ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യുഎഇയിലുള്ള പരീക്ഷാ കേന്ദ്രത്തിലോ അതതു വിഷയ കോംബിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം.

റഗുലർ, ലാറ്ററൽ എൻട്രി, രണ്ടാംവർഷ പുനഃപ്രവേശന വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 17ന് അകവും കംപാർട്മെന്റൽ വിഭാഗം വിദ്യാർഥികൾ 28ന് അകവും ഫീസടയ്ക്കണം. റഗുലർ, ലാറ്ററൽ എൻട്രി, രണ്ടാംവർഷ പുനഃപ്രവേശന വിഭാഗം വിദ്യാർഥികൾക്ക് ഒരു പേപ്പറിനു 175 രൂപയാണു പരീക്ഷാഫീസ്.

സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. കംപാർട്മെന്റൽ വിഭാഗം വിദ്യാർഥികൾക്കുള്ള പരീക്ഷാഫീസ് പേപ്പറിന് 225 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്.

വിജ്ഞാപനം www.dhsekerala.gov.in ൽ ലഭിക്കും.