Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതിക്കും ലാലിനും മനുവിനും യുവ സാഹിത്യ പുരസ്കാരം

winners എസ്.ആർ. ലാൽ, മനു എസ്.പിള്ള, അശ്വതി ശശികുമാർ

ന്യൂഡൽഹി∙ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരത്തിനു മലയാളത്തിൽ നിന്ന് അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന കഥാസമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽനിന്ന് എസ്.ആർ.ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം’ എന്ന നോവലിനാണു ബാലസാഹിത്യ പുരസ്‌കാരം.

തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ചു മനു എസ്.പിള്ള എഴുതിയ ‘ദി ഐവറി ത്രോൺ’ ആണ് ഇംഗ്ലിഷിൽനിന്നു യുവ സാഹിത്യ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്.

50,000 രൂപയും ഫലകവുമാണു പുരസ്‌കാര ജേതാക്കൾക്കു ലഭിക്കുക. യുവ, ബാല സാഹിത്യ വിഭാഗങ്ങളിൽ 24 ഭാഷകളിൽ നിന്നുള്ള കൃതികളാണു തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.