ലോഡ് ഷെഡിങ് ഇന്നലെ ഒഴിവായി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നലെ ലോഡ് ഷെഡിങ് ഒഴിവായി. ആന്ധ്രയിലെ ഗജു വാക്ക 400 കെവി സബ്സ്റ്റേഷനിൽ ഉണ്ടായ തകരാർ പരിഹരിച്ചതിനെ തുടർന്നു കേന്ദ്ര വൈദ്യുതി ലഭ്യത വർധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര നിലയങ്ങളിൽ കൽക്കരിക്ഷാമം മൂലം ഉണ്ടായ കുറവു പരിഹരിച്ചിട്ടില്ല.

രാമഗുണ്ടം, സിംഹാദ്രി, താൽച്ചർ നിലയങ്ങളിൽ നിന്നു 90 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉൽപാദനം വർധിച്ചതു മൂലം തമിഴ്നാട് തിരികെ നൽകിയ വൈദ്യുതി കേരളത്തിനു ലഭ്യമായതു കൊണ്ടാണ് ഈ കുറവു മറികടന്നു ലോഡ്ഷെഡിങ് ഒഴിവാക്കാൻ ഇന്നലെ സാധിച്ചത്.