Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

load-shedding

തിരുവനന്തപുരം∙ കൂടംകുളം നിലയത്തിലും താൽച്ചർ നിലയത്തിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേന്ദ്ര വൈദ്യുതി വിഹിതത്തിൽ 250 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് കേരള ഗ്രിഡിൽ അനുഭവപ്പെടുന്നുണ്ട്. ഇതിനെത്തുടർന്നു സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ബുധൻ വൈകുന്നേരം 6.30നും രാത്രി 10.30നുമിടയിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്.