കിടപ്പുരോഗികൾക്ക് ആധാർ: അങ്കണവാടിയുമായി ബന്ധപ്പെടണം

തിരുവനന്തപുരം∙ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ സാമൂഹിക നീതി ഓഫിസർമാർ സ്വീകരിച്ചു വരികയാണെന്നും ഇനിയും ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ തൊട്ടടുത്തുള്ള അങ്കണവാടികളുമായി ബന്ധപ്പെട്ട് ആധാർ എൻ‌‌റോൾ ചെയ്യണമെന്നും സാമൂഹികനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ അറിയിച്ചു.