സ്റ്റാർട്ടപ്പിന് 20 ലക്ഷം വരെ വായ്പ

തിരുവനന്തപുരം∙ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കു സ്റ്റാർട്ടപ് തുടങ്ങാൻ 20 ലക്ഷം രൂപ വരെ വായ്പ നൽകും. മൂന്നുലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. പലിശ ആറു മുതൽ ഏഴു ശതമാനം വരെ. വിവരങ്ങൾ www.ksbcdc.com വെബ്സൈറ്റിൽ.