സിബിഎസ്ഇ അവാർഡ് കേരളത്തിൽ 5 പേർക്ക്

ന്യൂഡൽഹി ∙ േകരളത്തിൽനിന്ന് അഞ്ച് അധ്യാപകരെ സിബിഎസ്ഇയുടെ 2017–18ലെ അവാർഡിന് (50,000 രൂപ) തിരഞ്ഞെടുത്തു. ഡി.മേരി സ്വർണറാണി–പ്രൈമറി ടീച്ചർ, ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്, കൊച്ചി, ഷീല തോമസ്–ടിജിടി, ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ, തിരുവാമ്പാടി, തൃശൂർ, സി.ലത പ്രിൻസിപ്പൽ ഐഇഎസ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി തൃശൂർ, സുമ പോൾ, പിജിടിഎച്ച്ജി, രാജഗിരി പബ്ലിക് സ്കൂൾ കളമശേരി, എറണാകുളം, കെ.എം.ലീല–പിജിടി, ചിന്മയ വിദ്യാലയ, കണ്ണൂർ എന്നിവർക്കാണ് അവാർഡ്. ഇൻഡോർ മണിക്ബാഗ് ചോയിത്രം സ്കൂളിൽനിന്നു രാജി പിള്ളയും അവാർഡിനർഹയായി. 

കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ നാളെ സമ്മാനിക്കും. മൊത്തം 23 പേർക്കാണ് അവാർഡ്.