Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് കേരള ഘടകം രൂപീകരിച്ചു

scout-and-guide-kerala-faction ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് കേരള ഘടകം രൂപീകരണ ഉത്തരവ് നാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കിഷോർ സിങ് ചോഹാൻ സംസ്ഥാന ഭാരവാഹികൾക്ക് കൈമാറുന്നു.

തിരുവനന്തപുരം∙ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് കേരള ഘടകം രൂപീകരിച്ചു. കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിൽ വച്ചു നടന്ന രൂപീകരണ യോഗത്തിൽ നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കിഷോർ സിങ് ചോഹാൻ നാഷനൽ ചീഫ് കമ്മിഷണർ ഡോ.എസ്.കെ.നന്ദ പുറത്തിക്കിയ രൂപീകരണ ഉത്തരവ് സംസ്ഥാന ഭാരവാഹികൾക്കു കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാൻ സ്കൗട്ട് സംസ്ഥാന ചെയർമാൻ എം.അബ്ദുൽ നാസർ അധ്യക്ഷത വാഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ എം.ജൗഹർ സത്യവാചകം ചൊല്ലികൊടുത്തു.

ഹിന്ദുസ്ഥാൻ സ്കൗട്ട് കർണാടക ചെയർമാൻ ഡോ.അർഷാദ് അഹമ്മദ് സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു. ഹെഡ്ക്വാർട്ടർ ട്രെയിനിങ് കമ്മിഷണർ അൻസാർ പാഷ, സഹോദയ സംസ്ഥാന പ്രസിഡന്റ്‌ കെ ഉണ്ണികൃഷ്ണൻ, അംബിക മനോജ്‌, എസ്.സ്മിത, മുഹമ്മദ് യാസിർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചു.

ദേശീയ എക്സിക്യൂട്ടീവ് ഭാരവാഹികൾക്ക് തിരുവനന്തപുരം രാജ്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികളായി എം.അബ്ദുൽ നാസർ (ഗുഡ്‌വിൽ ചെയർമാൻ), എം.ജൗഹർ ഇസ്ലാഹിയ (സെക്രട്ടറി ജനറൽ), ഡോ.ദീപ ചന്ദ്രൻ (ശബരിഗിരി ട്രെഷറർ), ജേക്കബ് സെബാസ്റ്റ്യൻ (ട്രെയിനിങ് കമ്മിഷണർ), വിനോദ്.ജി.നായർ (ജോയിന്റ് സെക്രട്ടറി–സ്കൗട്ട്), ബി.ബിന്ദു (ജോയിന്റ് സെക്രട്ടറി–ഗൈഡ്) എന്നിവരെ തിരഞ്ഞെടുത്തു.