Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവ വിധികർത്താക്കളാകാൻ അപേക്ഷിക്കാം

തിരുവനന്തപുരം∙ കേരള സ്കൂൾ കലോത്സവം സംസ്ഥാന/ജില്ലാതല മത്സരങ്ങളിൽ വിധികർത്താക്കളാകാൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മത്സര വിഭാഗം, യോഗ്യത, മുൻപരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതം ജെസി ജോസഫ്, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇമെയിൽ വിലാസത്തിലോ എട്ടിനു മുൻപായി അപേക്ഷിക്കണം.