Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹാറയുടെ വസ്തുവകകൾ വാങ്ങാൻ കമ്പനികൾ രംഗത്ത്

ന്യൂഡൽഹി∙ ടാറ്റാ, ഗോദ്‌റെജ്, പതഞ്ജലി, അദാനി ഉൾപ്പെടെ വൻകിട കമ്പനികൾ സഹാറയുടെ വസ്തുവകകൾ വാങ്ങാൻ രംഗത്ത്. വിൽപനയ്ക്ക് വച്ചിട്ടുള്ള 30 വസ്തുക്കൾക്ക് 7400 കോടി രൂപയാണ് മൂല്യം. ലക്നൗവിലെ സഹാറ ആശുപത്രി വാങ്ങാൻ അപ്പോളോ ആശുപത്രി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ തിരക്കിട്ട് വിൽപന നടത്താനുള്ള ശ്രമത്തിലാണ് സഹാറ. സെബിയുടെ പക്കൽ 5000 കോടി രൂപയിലേറെ ഉടനടി നിക്ഷേപിക്കേണ്ട ബാധ്യത സഹാറയ്ക്കുണ്ട്. ഇതു കണക്കിലെടുത്താണു വിൽപന വേഗത്തിലാക്കാൻ ശ്രമം നടത്തുന്നത്. വിൽപന വൈകാതെ നടക്കുമെന്ന് സഹാറ വൃത്തങ്ങൾ പറഞ്ഞു.

Your Rating: