Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡ് സ്രഷ്ടാവിന്റെ പുതിയ ഫോൺ 30ന്

android-phone

ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്രഷ്ടാവായ ആൻഡി റൂബിൻ ഗൂഗിൾ വിട്ട ശേഷം സ്വന്തം കമ്പനി രൂപീകരിച്ചു വികസിപ്പിച്ചെടുത്ത പുതിയ ഫോൺ 30ന് അവതരിപ്പിക്കും.

എസ്സെൻഷ്യൽ എന്ന ആൻഡിയുടെ കമ്പനിയുടെ ആദ്യ ഉൽപന്നമാണ് വരാനിരിക്കുന്ന ഫോൺ. സാംസങ് ഗ്യാലക്‌സി എസ്8, എൽജി ജി6 എന്നീ ഫോണുകളോടു സാദൃശ്യമുള്ള ആൻഡിയുടെ പുതിയ ഫോണിൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് പ്രവർത്തിക്കുന്നത്.

സ്മാർട്‌ഫോൺ സാങ്കേതികവിദ്യയിൽ ഇതുവരെ കാണാത്ത പുതുമകളാണ് ആൻഡ്രോയ്ഡ് സ്രഷ്ടാവിൽ നിന്നു ലോകം പ്രതീക്ഷിക്കുന്നത്.