മാജിക്കാർപ് ജംപുമായി പോക്കിമോൻ കമ്പനി

പോക്കിമോൻ ഗോ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിന്റെ ആവേശം അടങ്ങിത്തുടങ്ങിയതോടെ പോക്കിമോൻ കമ്പനി പുതിയ ഗെയിം അവതരിപ്പിച്ചു.

മാജിക്കാർപ് ജംപ് എന്ന പുതിയ ഗെയിം ആൻഡ്രോയ്ഡിലും ഐഒഎസിലും ലോകമെങ്ങും സൗജന്യമായി ലഭ്യമാണ്. മാജിക്കാർപ് എന്ന പോക്കിമോനെ പിടികൂടി പരിശീലിപ്പിക്കുന്ന ഗെയിമാണ് മാജിക്കാർപ് ജംപ്. പോക്കിമോൻ ഗോയുടെ ശൈലിയല്ലെങ്കിലും മാജിക്കാർപ് ജംപ് പോക്കിമോൻ ആരാധകരെ നിരാശപ്പെടുത്തുന്നില്ല.