Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൂ വെയ്ൽ ഗെയിം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

Blue-Whale

അപകടകരമായ ബ്ലൂ വെയ്ൽ ഗെയിം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിനു കീഴിലെ  ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനാണു നിരോധനം നടപ്പാക്കാൻ കഴിയുക. ഇതു കളിക്കുന്നവർ പൊലീസിന്റെ  നിരീക്ഷണത്തിലാണ്.

കുട്ടികളെയും യുവാക്കളെയുമൊക്കെ ആത്മഹത്യയിലേക്കു നയിക്കുന്ന ഇൗ കളിയിൽ മക്കൾ വീഴാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും രാജു ഏബ്രഹാമിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.