ആൻഡ്രോയ്ഡിന്റെ പിതാവ് പുതിയ ഫോണുമായി

ആൻഡ്രോയ്ഡ് സ്രഷ്ടാവായ ആൻഡി റൂബിൻ പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. ഏകദേശം 45,000 രൂപ വില വരുന്ന എസ്സെൻഷ്യൽ ഫോൺ മൊഡ്യുലാർ സ്വഭാവമുള്ളതാണ്. ഫോണിനൊപ്പം മൊഡ്യൂളായി ഘടിപ്പിക്കാവുന്ന 360 ഡിഗ്രി ക്യാമറയും വയർലെസ് ചാർജിങ് പാഡും അവതരിപ്പിച്ചിട്ടുണ്ട്.

ആമസോൺ അലക്സ, ഗൂഗിൾ ഹോം തുടങ്ങിയവയോടു മൽസരിക്കാൻ എസ്സെൻഷ്യൽ ഹോം എന്ന പേരിൽ ഇന്റലിജന്റ് അസിസ്റ്റന്റും എത്തുന്നുണ്ട്. വൃത്താകൃതിയിലുള്ള എസ്സെൻഷ്യൽ ഹോം നിയന്ത്രിക്കാൻ വൃത്തത്തിലുള്ള ഡിസ്പ്ലേയുമുണ്ട്.

കേന്ദ്രീകൃത പ്രവർത്തനത്തിനായി ആംബിയന്റ് എന്ന പേരിലുള്ള ഓപ്പറേറ്റിങ് സിസ്റ്റവും ഇതിലുണ്ട്. പുതുതലമുറ ഫോണുകളിലേതു പോലെ ഇതിലും ഓഡിയോ ജാക്ക് ഇല്ല.

എസ്സെൻഷ്യൽ ഫോണിന്റെ പ്രധാന സവിശേഷതകൾ ഇവയൊക്കെ:

∙ ക്ലിക്ക് കോഡ്‌ലെസ് കണക്ടർ – ഫോണിന്റെ പിന്നിലുള്ള ഈ മാഗ്നെറ്റിക് പിന്നുകൾ വിവിധ മോഡുകൾ ഫോണുമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കാം. വയർലെസ് ചാർജറും 360 ഡിഗ്രി ക്യാമറയും മാത്രമാണ് നിലവിൽ അവതരിപ്പിച്ചിട്ടുള്ള മോഡുകൾ. 

∙ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കും.

∙ 5.7 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് 5

∙ 10എന്‍എം ക്വാല്‍കോം സ്നാപ്ഡ്രാഗന്‍ 835 പ്രൊസെസ്സര്‍, 2.45 ജിഗാഹെര്‍ട്സ് പ്രൊസെസ്സര്‍ർ

∙ 4 ജിബി റാം, 128 ജിബി ഇന്റേണല്‍ൽ മെമ്മറി

∙ ഡ്യുവല്‍ 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ (4കെ വിഡിയോ) 

∙ 8 മെഗാപിക്സൽ റിയർ ക്യാമറ (4കെ വിഡിയോ)

∙  3040എംഎഎച്ച് ബാറ്ററി.