പുതുമകളുമായി ഐഫോണിലെ വാട്സാപ്

മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ് ഐഫോൺ പതിപ്പിൽ ഒട്ടറെ പുതുമകൾ അവതരിപ്പിച്ചു. വാട്സാപ് വഴി അയയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും ഫിൽറ്ററുകൾ നൽകാനുള്ള ഓപ്ഷനാണ് ഇവയിൽ ശ്രദ്ധേയം. അഞ്ചു ഫിൽറ്ററുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഒന്നിലേറെ ചിത്രങ്ങളോ വിഡിയോകളോ ഒഡിയോ ക്ലിപ്പുകളോ ചാറ്റ് വഴി സെൻഡ് ചെയ്താൽ ഓട്ടമാറ്റിക്കായി അവയൊരു ആൽബമാക്കി മാറ്റുന്നതാണു മറ്റൊന്ന്. വാസ്ടാപ് ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകളിൽ സ്വൈപ് ചെയ്തു വ്യക്തിഗത മറുപപടികൾ നൽകാനുള്ള ക്വിക്ക് റിപ്ലൈ സംവിധാനമാണു മൂന്നാമത്തേത്. വാട്സാപ്പിന്റെ ഐഒഎസ് പതിപ്പിൽ മാത്രമുള്ള ഇവ ആൻഡ്രോയ്ഡിൽ ലഭ്യമല്ല.