Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജവാർത്ത: വാട്സാപ് ഇന്ത്യക്ക് ഗ്രീവൻസ് ഓഫിസറെ നിയമിച്ചു

watsapp-complaint കോമൾ ലാഹിരി. ചിത്രം: ഫെയ്സ്ബുക്

ന്യൂഡൽഹി∙ വിദ്വേഷസന്ദേശങ്ങളും വ്യാജവാർത്തകളും സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ വാട്‌സാപ് ഇന്ത്യക്കുവേണ്ടി പ്രത്യേക ഓഫിസറെ നിയമിച്ചു. ആൾക്കൂട്ടക്കൊലയ്ക്കു വരെ ഇടയാക്കിയ വ്യാജവാർത്തകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നതു തടയാൻ കർശന നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടർന്നാണു ഗ്രീവൻസ് ഓഫിസറായി കോമൾ ലാഹിരിയുടെ നിയമനം. യുഎസിൽ വാട്‌സാപ്പിന്റെ ഗ്ലോബൽ കസ്റ്റമർ ഓപ്പറേഷൻസ് സീനിയർ ഡയറക്ടറാണ് ലാഹിരി. വാട്‌സാപ്പിലെ സെറ്റിങ്‌സിൽ ‘എഫ്എക്യൂ’ വിഭാഗത്തിലാണു ഗ്രീവൻസ് ഓഫിസർക്കു പരാതി നൽകാൻ സംവിധാനമുള്ളത്. പൊലീസിന് വാട്സാപ് അധികൃതരെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും എഫ്എക്യൂവിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വ്യാജവാർത്തകൾ തടയാനുള്ള നടപടികളുടെ ഭാഗമായി ഗ്രീവൻസ് ഓഫിസറെ നിയമിക്കണമെന്നത് ഇന്ത്യയുടെ ആവശ്യമായിരുന്നു. ഗ്രീവൻസ് ഓഫിസറെ നിയമിക്കുന്നത് അടക്കം ഇന്ത്യയിലെ നിയമങ്ങൾക്കു വിധേയമായല്ല വാട്സാപ് പ്രവർത്തനമെന്നാരോപിച്ചുള്ള ഹർജി കഴിഞ്ഞമാസം സുപ്രീം കോടതി പരിഗണിച്ചിരുന്നു. നാലാഴ്ചക്കകം മറുപടി നൽകാനാണു സമൂഹമാധ്യമത്തോട് കോടതി ആവശ്യപ്പെട്ടത്. രാജ്യത്ത് 20 കോടിയിലേറെ ജനങ്ങളാണു വാട്സാപ് ഉപയോഗിക്കുന്നത്.