Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹ. ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ അര ശതമാനം കുറച്ചു

lower-interest-rates

തിരുവനന്തപുരം∙ സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണബാങ്കുകൾ സ്ഥിരനിക്ഷേപത്തിനുള്ള പലിശയിൽ അര ശതമാനം കുറവു വരുത്തി. പ്രാഥമിക ബാങ്കുകൾക്ക് 8.50%, ജില്ലാ ബാങ്കുകൾക്ക് 8.25%, സംസ്ഥാന ബാങ്കുകൾക്ക് 7.25% എന്നിങ്ങനെയാണു പരമാവധി നൽകാവുന്ന പുതിയ പലിശ നിരക്ക്. മുതിർന്ന പൗരൻമാർക്ക് അര ശതമാനംകൂടി പലിശ ലഭിക്കും.

പുതിയ പലിശനിരക്കു സംസ്ഥാന ബാങ്ക്, ജില്ലാ ബാങ്ക്, പ്രാഥമിക ബാങ്ക് എന്ന ക്രമത്തിൽ: 15 മുതൽ 45 ദിവസം വരെ - 6%, 5.75%, 5%; 46 മുതൽ 90 ദിവസം വരെ - 7%, 6.75%, 6.50%; 91 മുതൽ 179 ദിവസം വരെ - 7.50%, 7.25%, 6.75%; 180 മുതൽ 364 ദിവസം വരെ 8%, 7.75%, 7%; ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ വരെ - 8.50%, 8.25%, 7.25%; രണ്ടു വർഷത്തിനു മുകളിൽ - 8.25%, 8%, 7.25%.