പുതിയ ഗാലക്‌സി ജെ7 മാക്‌സ്, ജെ7 പ്രോ

ഗാലക്‌സി ജെ ശ്രേണി വിപുലമാക്കികൊണ്ട് സാംസങ് പുതിയ രണ്ടു മോഡലുകളായ ഗാലക്‌സി ജെ7 മാക്‌സും ജെ7പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും ഏറ്റവും പുതിയ സോഷ്യൽ ക്യാമറ സംവിധാനവുമുള്ളവയാണിവ.

സാംസങ് സ്മാർട്ഫോൺ വോലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സാംസങ് പേയിലൂടെ അവതരിപ്പിച്ചത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്റ്റോർ ചെയ്തിട്ടുള്ള വോലറ്റിലൂടെ പേയ്ടിഎം വഴിയും സർക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകൾ നടത്താം. പുതിയ രണ്ടു ഫോണുകൾക്കും എഫ് 1.9 ലെൻസോടുകൂടിയ 13 എംപി മുൻ ക്യാമറയും എഫ് 1.7 ലെൻസോടുകൂടിയ പിൻ ക്യാമറയുമുണ്ട്. സോഷ്യൽ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാർട്ഫോൺ കാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ അപ്പോൾ തന്നെ എഡിറ്റ് ചെയ്ത് ഷെയർ ചെയ്യാവുന്ന സംവിധാനമാണ് ഇത്. അടുത്ത കോൺടാക്റ്റുകൾ ഇനി ക്യാമറക്കുള്ളിൽ തന്നെ സൂക്ഷിക്കാം.

ഗാലക്‌സി ജെ7 മാക്‌സിൽ 1.6 ജിഗാഹെട്സ് ഒക്റ്റാകോർ പ്രോസസറും 3300 എംഎഎച്ച് ബാറ്ററിയും 4ജിബി റാമുമാണുള്ളത്. 1.6 ഒക്റ്റ കോർ എക്‌സൈനോ പ്രോസസറാണ് ജെ7 പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമും 3600 എംഎഎച്ച് ബാറ്ററിയും. ജെ7 മാക്‌സിന്റെ വില 17,900 രൂപയും ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്. ജെ7 മാക്‌സ് 20 മുതൽ ലഭ്യമാകും. ജെ7 പ്രോ ജൂലൈ മധ്യത്തോടെ സ്റ്റോറുകളിലെത്തും.