Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ് മാളുമായി ഗാലക്സി ജെ2 2018

Samsung-J2-Pro-1

‌കൊച്ചി ∙ സാംസങ്ങിന്റെ ഗാലക്സി ജെ ശ്രേണിയിലുള്ള ഫോൺ ഗാലക്സി ജെ2 2018 വിപണിയിൽ. സാംസങ് മാൾ എന്ന പുതിയ സേവനവും ഗാലക്സി ജെ2 2018 ൽ ഉണ്ട്. ഇഷ്ടപ്പെട്ട ഉൽപന്നത്തിന്റെ ചിത്രമെടുത്താൽ അതിന്റെ വിവരങ്ങൾ ലഭിക്കുകയും ഇ കൊമേഴ്സ് സൈറ്റുകൾ വഴി അതു വാങ്ങാൻ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് സാംസങ് മാൾ.‌

ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസർ, 2ജിബി റാം, 16ജിബി ഇന്റേണൽ മെമ്മറി എന്നിവ ഗാലക്സി ജെ2 ൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിലെ ഫയലുകൾ മെമ്മറി കാർഡിൽ സൂക്ഷിക്കാൻ കഴിയും. 2600 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 8190 രൂപയാണ് ഗാലക്സി ജെ2 2018 ന്റെ വില. മൂന്നു നിറങ്ങളിൽ ലഭ്യമാകും.