Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻജിസി ഓഹരി വില ഉയർന്നു

ongc-hp

ന്യൂഡൽഹി ∙ എണ്ണ പ്രകൃതിവാതക കോർപറേഷൻ (ഒഎൻജിസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ (എച്ച്പിസിഎൽ) ഏറ്റെടുക്കുമെന്ന തീരുമാനം വന്നതോടെ ഒഎൻജിസിയുടെ ഓഹരിവില ഉയരുകയും എച്ച്പിസിഎല്ലിന്റേതു കുറയുകയും ചെയ്തു. ഒഎൻജിസി ഓഹരിവില 1.75% നേട്ടമുണ്ടാക്കിയപ്പോൾ എച്ച്പിസിഎല്ലിനു നഷ്ടം 4.34%. സർക്കാരിന് എച്ച്പിസിഎല്ലിലുള്ള 51.11% ഓഹരികൾ ഒഎൻജിസിക്ക് 26,000–30,000 കോടി രൂപയ്ക്കു കൈമാറുകയാണ്. ഒരു വർഷത്തിനകം ഇടപാടു പൂർത്തിയാകും.