ആൻഡ്രോയ്ഡിൽ പുതിയ മാൽവെയർ

ഉപയോക്താക്കളുടെ കോൾ, എസ്എംഎസ് വിഡിയോകൾ തുടങ്ങിയവ ചോർത്തി റാൻസംവെയർ ആക്രമണം നടത്തുന്ന പുതിയ ആൻഡ്രോയ്ഡ് മാൽവെയറിനെക്കുറിച്ച് സൈബർ സുരക്ഷാ ഏജൻസിയായ ട്രെൻഡ് മൈക്രോയുടെ മുന്നറിയിപ്പ്.

ഗോസ്റ്റ്കൺട്രോൾ (GhostCtrl) എന്ന വൈറസാണ് വാട്സാപ്. പോക്കിമോൻ ഗോ തുടങ്ങിയ ആപ്പുകളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് മാൽവെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത്. വൈറസിന് ഐകൺ ഉണ്ടാവില്ല എന്നതിനാൽ കണ്ടെത്തുക ദുഷ്കരം.

തുടർന്ന് പോപ് അപ് വഴി മാൽ‌വെയർ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് വിവരം ചോർത്തുകയാണ് ചെയ്യുന്നത്. com.android.engine എന്ന ആപ് വിലാസത്തിൽ മറഞ്ഞിരിക്കുന്ന മാൽവെയർ ആന്റിവൈറസ് ആപ് വഴി സ്കാൻ ചെയ്തു കണ്ടെത്താം.