താരമായി കുഞ്ഞു ശാസ്ത്രജ്ഞൻ

അങ്കമാലി സമ്മിറ്റ് 2017ൽ സാംരംഗ്

കൊച്ചി ∙ സ്റ്റാർട്ടപ് ഉച്ചകോടിയിലെ താരം സാരംഗ് സുമേഷ് എന്ന നാലാംക്ലാസുകാരനായിരുന്നു. അഞ്ചാം വയസ്സിൽ വീടു വൃത്തിയാക്കുന്ന റോബടുണ്ടാക്കിയ സാംരഗിന് ഉച്ചകോടിയിൽ മുഖ്യമന്ത്രി പ്രത്യേക പുരസ്കാരം നൽകി. ഇതിനോടകം സംരംഭകരുടെ പറുദീസയായ സിലിക്കൻവാലിയും സാരംഗ് സന്ദർശിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ഫെലോഷിപ് ലഭിച്ചു.

ചൈനയിൽ നടന്ന ഫാബ്12 സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗികനായിരുന്നു സാരംഗ്.

കലിഫോർണിയ മേക്കർ ഫെയറിലും പങ്കെടുത്തിട്ടുണ്ട്. പ്രായമേറിയവർക്കും കുട്ടികൾക്കും കാറിൽ കൂടുതൽ സുരക്ഷ നൽകുന്ന സീറ്റ് ബെൽറ്റ്, കാഴ്ചയില്ലാത്തവർക്കായി ഊന്നുവടി റോബട് കൈകൾ, ഡിജിറ്റൽ ക്ലോക്ക് തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ സാരംഗ് ഇതിനോടകം ഉണ്ടാക്കിക്കഴിഞ്ഞു.

തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണു സാരംഗ്. എൻജിനീയർമാരായ പള്ളുരുത്തി സ്വദേശി സുമേഷിന്റെയും ശ്രീജയയുടെയും മകനാണ്.