‘ടെസ്’ പേയ്മെന്റ് ആപ്പുമായി ഗൂഗിൾ

ന്യൂഡൽഹി ∙ പേയ്മെന്റ് ആപ്പുമായി ഗൂഗിൾ. ഡിജിറ്റൽ പേയ്മെന്റ് മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ‘ടെസ്’ ആപ്പുമായി ഗൂഗിൾ എത്തുന്നത്. ധനമന്ത്രി അരുൺ ജയ്റ്റ്ലി നാളെ ആപ് പുറത്തിറക്കും. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) എന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി വാട്സാപ്പും, ഫെയ്സ്ബുക്കും ചർച്ച നടത്തുന്നുണ്ട്.