നൂറാമത്തെ എയർബസ് എ 380 സ്വന്തമാക്കി എമിറേറ്റ്സ്

റോൾസ്‌റോയിസ് എൻജിൻ   ഘടിപ്പിച്ച വിമാനത്തിൽ മൂന്ന് ക്യാബിൻ ക്ലാസുകൾ ആണുള്ളത്. ഫസ്റ്റ് ക്ലാസ്സിൽ 14 പ്രൈവറ്റ് സ്വീറ്റുകൾ ഉണ്ട്. ബിസിനസ് ക്ലാസ്സിൽ 76, ഇക്കോണമി ക്ലാസ്സിൽ 426 സീറ്റുകൾ ഉണ്ട്. എയർലൈൻസിന്റെ നവീകരിച്ച ഓൺബോർഡ് ലൗൻജും വിമാനത്തിന്റെ പ്രത്യേകത ആണ്.  ദുബായ് എയർഷോയിൽ ഇതു പ്രദർശിപ്പിക്കും.

എ 380 എയർബസിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേറ്റർമാരാണ് എമിറേറ്റ്സ് എയർലൈൻസ്. ആറ്‌ ഭൂഖണ്ഡങ്ങളിലെ 48 നഗരങ്ങളിൽ സർവീസ് നടത്തുന്നു. 2016 -2017 സാമ്പത്തിക വർഷത്തിൽ എമിറേറ്റ്സിന് 19 പുതിയ എ 380 ആണു ലഭിച്ചത്.