Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഴിവായ കൂട്ടിയിടി; പൈലറ്റുമാരെ വിളിച്ചുവരുത്തും

plane-representational-image

മുംബൈ∙ ഡൽഹി വ്യോമമേഖലയിൽ  3 വിദേശ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനൊരുങ്ങിയ സംഭവം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി 3 പൈലറ്റുമാരെയും വിളിച്ചുവരുത്തും. 

നിയമാനുസൃത ഉയരവും അകലവും പാലിക്കാതിരുന്നതു മൂലമാണ് വിമാനങ്ങൾ അപകടകരമാം വിധം അടുത്തെത്തിയത്. എയർ ട്രാഫിക് കൺട്രോളിൽ (എടിസി)നിന്നുണ്ടായ ഓട്ടമാറ്റിക് മുന്നറിയിപ്പുകളും ഇടപെടലുകളുമാണ് അപകടം ഒഴിവാക്കിയത്.  23നു നടന്ന സംഭവത്തെതുടർന്ന് വിമാനാപകട അന്വേഷണ ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

നെതർലൻഡ്സിന്റെ കെഎൽഎം, തയ്‍വാന്റെ ഇവാ എയർ,യുഎസിന്റെ നാഷനൽ എയർലൈൻസ് വിമാനങ്ങളാണ് അപകടസാധ്യതയുണ്ടാക്കിയത്.  31,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന യുഎസ് വിമാനവും 32 000 അടി ഉയരത്തിൽ പറന്ന തയ്‌വാൻ വിമാനവും ആണ് നിർദിഷ്ട അകലം ലംഘിച്ച് അടുത്തത്. ഇതേ സമയം, നെതർലൻഡ്സ് വിമാനം 33,000 അടി ഉയരത്തിലായിരുന്നു. സുരക്ഷിത അകലം പാലിക്കാൻ പൈലറ്റുമാർക്കെല്ലാം സന്ദേശങ്ങൾ നൽകിയാണ് കൂട്ടിയിടി ഒഴിവാക്കിയത്.