Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശനിർമിത മദ്യ വിൽപന: എക്സൈസിന്റെ തീരുമാനം വൈകും

LP-SCOTCH-DC

തിരുവനന്തപുരം∙ വിദേശനിർമിത മദ്യം വിൽക്കാൻ അനുമതി തേടിയുള്ള ബവ്റിജസ് കോർപറേഷന്റെ കത്തിൽ എക്സൈസ് വകുപ്പിന്റെ തീരുമാനം വൈകും.

മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം വരുത്തുകയും വേണം. മികച്ച വിൽപന ഉണ്ടാകുമോയെന്നു വകുപ്പിനു സംശയം ഉണ്ട്. അബ്കാരി ചട്ടങ്ങളിൽ മാറ്റം വരുത്തിയാലേ മദ്യം ഇറക്കുമതി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണ്ടിവരുമെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.