വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു

മുംബൈ ∙ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഇടിവ്. ഫെബ്രുവരി ഒൻപതിന് അവസാനിച്ച ആഴ്ചയിൽ കരുതൽ ശേഖരം 220 കോടി ഡോളർ കുറഞ്ഞ് 41980 കോടി ഡോളറിലെത്തി. വിദേശ കറൻസികളിലുള്ള ആസ്തി 210 കോടി ഡോളർ താഴ്ന്ന് 39470 കോടി ഡോളറായി. സ്വർണത്തിന്റെ ശേഖരം 2150 കോടി ഡോളറിൽ മാറ്റമില്ലാതെ തുടർന്നു.