വിൽപന: സൂചിക 33,000ന് താഴെ

മുംബൈ ∙ കനത്ത വിൽപനയിൽ ഓഹരി വിലകൾ താഴ്ന്നു. സെൻസെക്സ് 252.88 പോയിന്റ് കുറഞ്ഞ് 32,923.12ലും നിഫ്റ്റി 100.10 പോയിന്റ് താഴ്ന്ന് 10,094.25ലും എത്തി. മെറ്റൽ, ടെലികോം, ബാങ്ക് ഓഹരികളിലാണ് വിൽപന നടന്നത്. കറന്റ് അക്കൗണ്ട് കമ്മി വർധിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറഞ്ഞതും ഓഹരിവില കുറച്ചു.