Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെർലിൻ ട്രാവൽ ഷോ: കേരള ടൂറിസത്തിനു രണ്ടു പുരസ്കാരം

തിരുവനന്തപുരം∙ ബെർലിൻ രാജ്യാന്തര ട്രാവൽ ഷോയിൽ കേരള ടൂറിസത്തിനു രണ്ടു ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്കാരങ്ങൾ. ‘ലിവ് ഇൻസ്പയേഡ്’ എന്ന കൊച്ചി ബിനാലെ ക്യാംപെയ്നും അതിനോടനുബന്ധിച്ചു തയാറാക്കിയ പോസ്റ്ററുകളും പരിഗണിച്ചാണു പുരസ്കാരങ്ങൾ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ എന്നിവർ ഗോൾഡൻ സിറ്റി സ്റ്റേറ്റ് പ്രസിഡന്റ് വോൾഫ്ഗാങ് ജോ ഹഷേർട്ടിൽ നിന്നു പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കേരള ടൂറിസത്തിനായി സ്റ്റാർക് കമ്യൂണിക്കേഷൻസിന്റെ തിരക്കഥയിൽ സമീർ താഹിറാണു ‘ലിവ് ഇൻസ്പയേഡ്’ സംവിധാനം ചെയ്തത്.