രൂപ തിരിച്ചു കയറി; 68.46

മുംബൈ ∙ റിസർവ് ബാങ്ക് ഇടപെട്ടതോടെ തകർച്ചയെ നേരിട്ട രൂപ കരകയറി. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 33 പൈസ മെച്ചപ്പെട്ട് 68.46ൽ എത്തി. ഒരവസരത്തിൽ 68.35 വരെ എത്തിയിരുന്നു. ഓഹരി വിപണിയിലെ ഉണർവും രൂപയ്ക്കു നേട്ടമായി. വ്യാഴാഴ്ച രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 69.09ൽ എത്തിയിരുന്നു. 68.80ൽ ആണ് അവസാനിച്ചത്.ഈ വർഷം രണ്ടാം പകുതിയിൽ രൂപയ്ക്ക് 8.03% ഇടിവാണ് ഉണ്ടായത്. ഏഷ്യൻ വിപണിയിൽ ഏറ്റവും കനത്ത തകർച്ച നേരിട്ട കറൻസിയും രൂപയാണ്.