ഓഹരി, രൂപ: വീഴ്ച തുടരുന്നു

മുംബൈ ∙ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സൂചിക സെൻസെക്സ് മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. 806.47 പോയിന്റ് കുറഞ്ഞ് സെൻസെക്സ് 35169.16ൽ എത്തിയപ്പോൾ നിഫ്റ്റി 259 പോയിന്റ് താഴ്ന്ന് 10599.25ൽ എത്തി.

രൂപയുടെ വിനിമയ മൂല്യം ഡോളറിന് 74 രൂപയ്ക്കടുത്തേക്കു താഴുകയും രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 86 ഡോളറിലേക്ക് ഉയരുകയും ചെയ്തത് വിപണിയെ സ്വാധീനിച്ചു.ഏതാണ്ടെല്ലാ രംഗങ്ങളിലുമുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 7% താഴ്ന്നു. ഹീറോ മോട്ടോ കോർപ് 5.45%, ടിസിഎസ് 4.54%, അദാനി പോർട്സ് 4.17%, ഒഎൻജിസി 3.74% എന്നിങ്ങനെ ഇടിവ് നേരിട്ടു. ചന്ദ കൊച്ചാറിന്റെ രാജിവാർത്ത വന്നതോടെ ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില കുതിച്ചു. 4% വർധനയാണുണ്ടായത്. ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യം 73.58ലാണ് ഇന്നലെ അവസാനിച്ചത്. മുൻദിനത്തെക്കാൾ 24 പൈസ ഇടിവ്.