ഡോളറിന് 74.06; രൂപയുടെ മൂല്യം താഴേക്ക് തന്നെ

മുംബൈ ∙ ഡോളർ വിനിമയത്തിൽ 30 പൈസയുടെ ശോഷണം നേരിട്ട രൂപ 74.06 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. മൂല്യ ശോഷണത്തിൽ ദിനം പ്രതിയെന്നോണം കുറിക്കുന്ന റെക്കോർഡിൽ ഏറ്റവും അവസാനത്തേത്. വെള്ളിയാഴ്ച 73.76 ആയിരുന്നു മൂല്യം. ഇന്നലെ 14 പൈസ കുറവിലായിരുന്നു വിപണനത്തിന്റെ തുടക്കം തന്നെ.