എയർ ഇന്ത്യ ജീവനക്കാർക്ക് രണ്ടു ശതമാനം ശമ്പളവർധന

ന്യൂഡൽഹി ∙ അഞ്ചു വർഷത്തിനിടെ ആദ്യമായി എയർ ഇന്ത്യയിൽ ശമ്പള വർധന. സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിൽ രണ്ടു ശതമാനം വർധനയാണുണ്ടാകുക. കഴിഞ്ഞ സാമ്പത്തിക വർഷം എയർ ഇന്ത്യ ലാഭത്തിലായതിന്റെ ഭാഗമായാണു തീരുമാനം.

പത്തു വർഷത്തിനിടെ ആദ്യമായാണ് എയർ ഇന്ത്യ പ്രവർത്തനലാഭത്തിലെത്തുന്നത്. 105 കോടിയാണ് കഴിഞ്ഞ വർഷത്തെ ലാഭം. ഇന്ധനവിലയിലെ കുറവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയുമാണു ലാഭത്തിലേക്കു നയിച്ചത്. സ്ഥിരം ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റിൽ രണ്ടു ശതമാനം വർധനയുണ്ടാകുമെന്നും ഇതു 2016– 17 വർഷത്തേക്കു മാത്രമാണു ബാധകമാകുകയെന്നും എയർ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ എ. ജയചന്ദ്രൻ പറഞ്ഞു.