Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽ നട്ടെല്ലു തകർന്ന സുരേഷ് ചികിൽസയ്ക്ക് സഹായം തേടുന്നു

suresh

കോട്ടയം ∙ റോഡപകടത്തിൽ നട്ടെല്ലു തകർന്ന സുരേഷ് (45) ചികിൽസയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞവർഷം പനച്ചിക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് സുരേഷിന്റെ ജീവിതം തകർത്ത അപടമുണ്ടായത്. അപകടത്തിൽ നട്ടെല്ല് തകർന്നതിനെത്തുടർന്ന് സുരേഷിനു എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ഒരേ കിടപ്പിൽ കിടക്കുകയാണ്.

കോട്ടയം മെഡിക്കൽ കോളേജിലും വൈക്കത്തുള്ള ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററിലും എറണാകുളത്ത് ലൈഫ് കെയർ ക്ലിനിക്കിലും സുരേഷിനെ ചികിൽസിപ്പിച്ചു. ഭാരിച്ച ചികിത്സാ ചെലവുകൾ താങ്ങാൻ നിവൃത്തിയില്ലാത്തതിനാൽ ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്. ഭാര്യയും ബികോം അവസാനവർഷം പഠിക്കുന്ന മകളും അച്ഛനും അമ്മയും അടങ്ങുന്ന സുരേഷിന്റെ കുടുംബം ചികിൽസാ ചെലവ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.

കോയമ്പത്തൂരിലുള്ള സഹായി സ്പൈൻ ഇൻജൂറീസ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദഗ്ധ ചികിത്സ സുരേഷിന് ലഭ്യമാക്കിയാൽ രോഗ നിവാരണം സാധ്യമാകുമെന്ന് ചില വിദഗ്ധർ പറയുന്നു. എന്നാൽ ഇതിനു വൻതുക വേണ്ടിവരും. കരുണ വറ്റാത്ത കാരുണ്യനിധികളുടെ സഹായം ലഭിച്ചാൽ സുരേഷിനു തന്റെ ജീവിതം തിരികെ ലഭിക്കും.

അക്കൗണ്ട് നമ്പർ- 12990100092301
ഐഎഫ്എസ്‍സി കോഡ് FDRL 0001299
ഫെഡറൽ ബാങ്ക്, ചിങ്ങവനം

വിലാസം:
കെ.ആർ.സുരേഷ്
കുളത്തിങ്കൽ, പള്ളം പിഒ
കോട്ടയം-686007

കൂടുതൽ വിവരങ്ങൾക്ക്:
കെ.വി.എബ്രഹാം കൊടുവത്ത്- 9895561426
റ്റി.എബ്രഹാം കണ്ണമ്പുറം- 9447568006 

Your Rating: